Photo de l'auteur
26 oeuvres 60 utilisateurs 3 critiques

Critiques

 
Signalé
farhanrocks | Jun 22, 2015 |
കഥപാത്രങ്ങളുടെ കുത്തൊഴുക്ക് പല നോവലുകളിലും കഥകളിലും ഞാൻ കണ്ടിട്ടുണ്ട്... എന്നാൽ ഒരു ഗ്രാമം മുഴുവനും കഥാപാത്രം ആകുന്നത്‌ എനിക്ക് ആദ്യത്തെ അനുഭവം ആണ് .
അതിരാണിപടം , ഇലഞ്ഞിപോയിൽ അങ്ങനെ രണ്ടു ഗ്രാമത്തിലെ കുറേ കഥാപാത്രങ്ങളും മണ്ണും ചെടികളും പൂക്കളും പുഴകളും മരങ്ങളും എന്തിനു പറയുന്നു തുമ്പികൾ പോലും കഥാപാത്രമായി മാറുന്ന ഒരു നോവൽ , എല്ലറ്റിനും പുറമേ ശ്രീധരനും അവന്റെ ബാല്യം കൌമാരം യവ്വനം കൃഷ്ണന്മാസ്റെരും ഗോപാലനും രാത്രി സെര്കീട്റ്റ് , അവന്റെ കൂട്ടുകാരും , അനുരഘവും , പരാജയങ്ങളും അങ്ങനെ അങ്ങനെ ഒരു പാട് പാട് . വളരെ ലളിതമായ ഭാഷയിൽ ആണ് കഥ അവതരിപ്പിചിരിക്കുനത് , എവിടെയോ എഴുത്തുകാരന്റെ അതമകതംശം ആണോ എന്ന് ഇത് എന്ന് തോന്നി പോകും . വായിച്ചു കഴിഞ്ഞാൽ കുറച്ചു സമയം ആ അതിരാണിപടവും ഇല്ലഞ്ഞിപോയിലും അന്വേഷിചിറങ്ങും ,അത് പോലെ ആണേ പൊറ്റെകാട് വരച്ചു വെച്ചിരിക്കുന്നത്.

One of the Must Read Books in Malayalam.
 
Signalé
AkshayJoy | Apr 29, 2014 |